ദേശീയം

ഗവർണറെ തിരിച്ചുവിളിക്കണം; ലോക്സഭയിൽ അടിയന്തരപ്രമേയ നോട്ടീസ്

ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ ലോക്സഭയിൽ അടിയന്തരപ്രമേയ നോട്ടീസ്. ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് എ.എം. ആരീഫാണ് നോട്ടീസ് നൽകിയത്. ഫെഡറലിസത്തെ തകർക്കാനുള്ള നീക്കമാണ് ഗവർണർ നടത്തുന്നതെന്ന് നോട്ടീസിൽ ആരോപിക്കുന്നു.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അദ്ദേഹം വഹിക്കുന്ന ഭരണഘടനാ പദവിക്ക് നിരക്കാത്ത രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോയും (പിബി) നേരത്തേ പ്രതികരിച്ചിരുന്നു. ഏകാധിപത്യ അധികാരങ്ങൾ ഗവർണർ പദവിയിൽ ഇല്ലെന്നും സിപിഎം വ്യക്തമാക്കിയിരുന്നു.

Leave A Comment