ചൈനയുടെ കടന്നുകയറ്റം നെഹ്റു കാരണമെന്ന് അമിത്ഷാ
ന്യൂഡൽഹി: അരുണാചൽ അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഇന്ത്യയുടെ മണ്ണ് ചൈനയ്ക്ക് നല്‍കിയത് കോണ്‍ഗ്രസാണെന്ന് അമിത്ഷാ പാർലമെന്‍റിൽ ആരോപിച്ചു. ഇന്ത്യക്ക് യുഎൻ സുരക്ഷാ കൗണ്‍സിൽ അംഗത്വം നഷ്ടമായത് നെഹ്റുവിന്‍റെ ചൈന പ്രേമം കാരണമാണെന്നും അമിത്ഷാ കുറ്റപ്പെടുത്തി.
കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ ഇന്ത്യൻ സൈന്യം ചൈനയെ നേരിടുന്പോൾ കോണ്‍ഗ്രസ് നേതാക്കൾ ചൈനീസ് എംബസിയിലെ ഉദ്യോഗസ്ഥർക്ക് അത്താഴ വിരുന്ന് നൽകിയെന്നും അമിത്ഷാ കുറ്റപ്പെടുത്തി. ചൈനീസ് സൈന്യത്തിന്‍റെ യാതൊരു വിധത്തിലുള്ള അധിനിവേശവും അനുവദിക്കില്ലെന്ന് ആവർത്തിച്ച അമിത്ഷാ ഇന്ത്യൻ സൈനികരുടെ ധീരമായ ചെറുത്തു നിൽപിനെയും പ്രകീർത്തിച്ചു.
Leave A Comment