ദേശീയം

പുതുവത്സരം ആഘോഷിക്കുന്നത് ഇന്ത്യന്‍ സംസ്കാരമല്ല: ബിജെപി എംഎല്‍എ

ഹൈദരാബാദ്: പുതുവത്സരം ആഘോഷിക്കുന്നതിനെതിരേ തെലങ്കാനയിലെ ബിജെപി എംഎല്‍എ രാജ സിംഗ്. "പുതുവത്സരം ആഘോഷിക്കുന്നത് ഇന്ത്യന്‍ സംസ്കാരമല്ല; മറിച്ച് 200 വര്‍ഷം ഇന്ത്യ ഭരിച്ച പാശ്ചാത്യരുടെ സംസ്കാരമാണ്. ഹിന്ദു യുവാക്കള്‍ പുതുവത്സരം ആഘോഷിക്കരുത്' അദ്ദേഹം പറഞ്ഞു.

ഹിന്ദു കലണ്ടര്‍ അനുസരിച്ചുള്ള ഉഗാദിയിലാണ് ഇന്ത്യയുടെ പുതുവര്‍ഷമെന്നും ഗോഷാമഹല്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു. മുഹമ്മദ് നബിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് നേരത്തെ അറസ്റ്റിലായിട്ടുള്ള ആളാണ് രാജ സിംഗ്.

Leave A Comment