ദേശീയം

മി​ക​ച്ച ക​രാ​ർ; ട്രം​പ്-മോ​ദി​ സൗ​ഹൃ​ദം ഗു​ണ​മാ​യി: കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര ക​രാ​റി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി കേ​ന്ദ്ര വാ​ണി​ജ്യ​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ. പ്രധാനമന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ്യാ​പാ​ര ക​രാ​റി​ന് അ​ന്തി​മ രൂ​പം ന​ൽ​കി​യെ​ന്ന് പി​യൂ​ഷ് ഗോ​യ​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പാ​ർ​ല​മെ​ന്‍റി​ൽ ഇ​ത് പ​റ​യാ​ൻ പ്ര​തി​പ​ക്ഷം അ​നു​വ​ദി​ച്ചി​ല്ലെ​ന്നും പി​യു​ഷ് ഗോ​യ​ൽ പ​റ​ഞ്ഞു.

അ​യ​ൽ രാ​ജ്യ​ങ്ങ​ളെ​ക്കാ​ൾ മി​ക​ച്ച ക​രാ​റാ​ണ് ഇ​ന്ത്യ​യ്ക്ക് കി​ട്ടി​യ​ത്. മാ​സ​ങ്ങ​ൾ നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷ​മാ​ണ് ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​യ​ത്. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യു​ള്ള പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ സൗ​ഹൃ​ദം ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ സ​ഹാ​യി​ച്ചെ​ന്നും വാ​ണി​ജ്യ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കാ​ർ​ഷി​ക - ക്ഷീ​ര ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കി​യു​ള്ള ക​രാ​റാ​ണ് അ​മേ​രി​ക്ക​യും ഇ​ന്ത്യ​യും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തി​യ​തെ​ന്നും പി​യൂ​ഷ് ഗോ​യ​ൽ വി​വ​രി​ച്ചു. ചെ​റു​കി​ട ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് വ​ലി​യ നേ​ട്ടം ഉ​ണ്ടാ​കും.

ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ​യു​ടെ നി​ക്ഷേ​പം ക​രാ​റി​ലൂ​ടെ കി​ട്ടും. സം​യു​ക്ത പ്ര​സ്താ​വ​ന​യും വി​ശ​ദാം​ശ​ങ്ങ​ളും വൈ​കാ​തെ പു​റ​ത്തു വി​ടും എ​ന്നും പി​യൂ​ഷ് ഗോ​യ​ൽ വി​വ​രി​ച്ചു. ക​രാ​റി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​ത് അ​ന്തി​മ ഘ​ട്ട​ത്തി​ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ-​യു​എ​സ് ക​രാ​റി​നെ സം​ബ​ന്ധി​ച്ച് രാ​ഹു​ൽ ഗാ​ന്ധി ക​ള്ളം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു. രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഇ​ര​ട്ട​ത്താ​പ്പ് എ​ന്നും പി​യൂ​ഷ് ഗോ​യ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 50 ശ​ത​മാ​നം താ​രി​ഫ് വ​ന്ന​പ്പോ​ൾ ക​രാ​റെ​വി​ടെ എ​ന്ന് പ്ര​തി​പ​ക്ഷം ചോ​ദി​ച്ചി​രു​ന്നു.

ഇ​പ്പോ​ൾ ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​കു​മ്പോ​ൾ അ​തി​നെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ് കോ​ൺ​ഗ്ര​സ​ട​ക്ക​മു​ള്ള പാ​ർ​ട്ടി​ക​ൾ. മു​മ്പ് കോ​ൺ​ഗ്ര​സ് രാ​ജ്യ​ത്ത് അ​ടി​ച്ചേ​ൽ​പ്പി​ച്ച ആ​സി​യാ​ൻ ക​രാ​ർ വേ​ണ്ടെ​ന്നു വ​ച്ച​ത് ന​രേ​ന്ദ്ര മോ​ദി​യാ​ണെ​ന്നും ഗോ​യ​ൽ പ​റ​ഞ്ഞു.

Leave A Comment