അറിയിപ്പുകൾ

എഞ്ചിനീയറിംഗ് ഡ്രോയിംഗ്/പ്രാക്ടിക്കല്‍ സപ്ലിമെന്ററി പരീക്ഷ;ഡിസംബര്‍ 5 വരെ അപേക്ഷിക്കാം

 2014 മുതല്‍  2017 വരെ എം.ഐ.എസ് പോര്‍ട്ടല്‍ മുഖേന പ്രവേശനം നേടിയ സെമസ്റ്റര്‍ സമ്പ്രദായത്തില്‍പെട്ട ട്രെയിനികളില്‍ നിന്നും  2018 മുതല്‍ 2021 വരെ വാര്‍ഷിക സമ്പ്രദായത്തില്‍ പ്രവേശനം നേടിയ ട്രെയിനികളില്‍ നിന്നും എഞ്ചിനീയറിംഗ് ഡ്രോയിംഗ്/പ്രാക്ടിക്കല്‍ സപ്ലിമെന്ററി പരീക്ഷകള്‍ എഴുതുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. പൂരിപ്പിച്ച അപേക്ഷകള്‍ അപേക്ഷ ഫീസ്‌ 170 രൂപ സര്‍ക്കാരിന്റെ 0230-Labour & Employment-00-800-Receipts-88- Othe ritems എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ ചലാന്‍ അടച്ച്  അപേക്ഷയോടൊപ്പം ഡിസംബര്‍ 5 വൈകിട്ട് 3 മണിക്ക് മുമ്പായി ഐ.ടി.ഐ. ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.വിജ്ഞാപനത്തിന്‍റെ പകര്‍പ്പും അപേക്ഷയും det.kerala.gov.in എന്ന websiteല്‍ ലഭ്യമാണ്.

Leave A Comment