അറിയിപ്പുകൾ

സുമനസ്സുകളുടെ സഹായം തേടി ഷൈജു ദാസ്

പുത്തൻചിറ: വൃക്കരോഗ ബാധിതനായ 52 വയസുകാരൻ സുമനസുകളുടെ സഹായം തേടുന്നു. പുത്തൻചിറ ഗ്രാമപഞ്ചായത്ത് ഒന്നാംവാർഡ് കണ്ണികുളങ്ങര മതിയത്തുകുന്നിൽ താമസിക്കുന്ന വാഴപ്പറമ്പിൽ ഷൈജു ദാസ് ആണ് രോഗബാധിതനായി സാമ്പത്തിക പ്രയാസം മൂലം സുമനസുകളുടെ സഹായം തേടുന്നത്.

കഴിഞ്ഞ നാല് വർഷമായി കടുത്ത വൃക്കരോഗ ബാധയാൽ വലയുകയാണ് ഷൈജു ദാസ്. വിദേശത്ത് ഡ്രൈവറായി ജോലിനോക്കവേ അസുഖ ബാധിതനായതിനെ തുടർന്നാണ് നാട്ടിലേക്ക് തിരിക്കുന്നത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. നിലവിൽ കൊടുങ്ങല്ലൂർ മോഡേൺ ഹോസ്പിറ്റലിൽ ആഴ്ചയിൽ 4 തവണ ഡയാലിസിസ് ചെയ്താണ് ഷൈജു പ്രതിരോധം തീർക്കുന്നത്.

ഭാര്യയും വിദ്യാർഥികളായ രണ്ട് മക്കളും അടങ്ങുന്നതാണ് ഷൈജുവിന്റെ കുടുംബം. സ്വന്തമായി സ്ഥലവും, വീടും ഇല്ലാതെ മതിയത്ത് കുന്നിലുള്ള വാടകവീട്ടിലാണ് ഈ കുടുംബം കഴിയുന്നത്. നിത്യവൃത്തിയും ചികിത്സാ ചിലവുമായി കടുത്ത സാമ്പത്തിക പ്രയാസത്തിലാണ് ഇവർ.

ഷൈജുവിന്റെ ചികിത്സാ സഹായത്തിന് അഭ്യുദയകാക്ഷികളുടെയും സുമനസുകളുടെയും സഹായം കൂടിയേ തീരു. ചികിത്സ തുടരേണ്ടത് ജീവന്റെ നിലനിൽപ്പിന് അനിവാര്യവുമാണ്. 

ഈ കുടുംബത്തിന്റെ ചികിത്സാ സഹായത്തിനു വേണ്ടി മതിയത്ത്കുന്ന് SNDP ഹാളിൽ വെച്ച് ഷൈജുദാസ് ചികിത്സാ സഹായ സമിതി രൂപീകരിച്ചു. 
 
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  റോമിബേബി, ക്ഷേമകാര്യ ചെയർമാൻ വി.എ.നദീർ, സി.പി.എം.ഏരിയ സെക്രട്ടറി ടി.കെ.സന്തോഷ്, സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ഇ.എസ്.ശശിധരൻ, റിട്ട. ഹയർ സെക്കന്ററി പ്രിൻസിപ്പാൾ പി.ജി.വിജയൻ  എന്നിവർ രക്ഷാധികാരികളായി
വാർഡ് മെമ്പർ അഡ്വ.വി.എസ്.അരുൺ രാജ് ചെയർമാനായും, സുനിൽകുമാർ.ടി.ആർ.കൺവീനറായും ഷൈജുദാസ് ചികിത്സാ സഹായ സമിതി രൂപീകരിച്ചു.

താഴെ കാണുന്ന ബാങ്ക് അകൗണ്ട് നമ്പറിൽ നിങ്ങളുടെ സഹായം എത്തിക്കുക

SHYJUDAS V D

A/C - 67285591908

STATE BANK OF INDIA

PUTHANCHIRA - BRANCH

IFSC - SBIN0071124

Google Pay No:7736099736

Leave A Comment