കരൂപ്പടന്ന കൂട്ടം 'മെഹ്ഫിൽ സീസൺ 3' മെഗാഷോ ഫെബ്രുവരി 24ന്
കരൂപ്പടന്ന : കരൂപ്പടന്നയിലെ ജീവകാരുണ്യ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായ കരൂപ്പടന്ന കൂട്ടം വാട്ട്സ്ആപ്പ് കൂട്ടായ്മ നടത്തിവരുന്ന മാപ്പിളപ്പാട്ട് മത്സരമായ "മെഹ്ഫിൽ" സീസൺ 3 യുടെ സമാപനവും സമ്മാനദാനവും ഫെബ്രുവരി 24 ന് വൈകീട്ട് 5.30 ന് കരൂപ്പടന്ന പ്രിൻസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രശസ്ത മാപ്പിള കവിയും നിരൂപകനുമായ അബ്ദുള്ള ചെറുവാടി പരിപാടി ഉദ്ഘാടനം ചെയ്യും.
മാപ്പിളപ്പാട്ട് മത്സരത്തിന്റെ വിധികർത്താക്കളായ അസ്‌ലം വാഫി, ഹരിദാസ് ഒളവെട്ടൂർ, കൂട്ടായ്മ ഭാരവാഹികളായ എം എ സത്താർ, എം കെ ഇബ്രാഹിം ഹാജി, കെ കെ ഷാഹുൽ ഹമീദ്, പി എംഅൽത്താഫ്, അഫ്സൽ ടി എ, ഷിഹാബ് എം അലി എന്നിവർ പങ്കെടുക്കും.
തുടർന്ന് ദഫ് മുട്ട്, കോൽക്കളി, ഒപ്പന, വട്ടപ്പാട്ട്, അറബിക് ഡാൻസ് തുടങ്ങിയ കലാപരിപാടികളും മെഹ്ഫിൽ സീസൺ 3 മെഗാഷോ വേദിയിൽ അരങ്ങേറും.
Leave A Comment