സുമനസുകളുടെ സഹായം തേടുന്നു
വെള്ളാങ്ങല്ലൂർ: വെള്ളാങ്ങല്ലൂരിൽ രോഗികളായ അഞ്ചംഗ നിർധന കുടുംബം ചികിത്സ സഹായം തേടുന്നു. വെള്ളാങ്ങല്ലൂർ കാരുമാത്ര മേക്കാട്ടുകാട്ടിൽ പരേതനായ അപ്പുകുട്ടന്റെ മകൾ പള്ളിമാക്കൽ സുധീഷിൻറെ ഭാര്യയുമായ ബിന്ദുവിന്റെ കുടുംബമാണ് സുമനസുകളുടെ സഹായം തേടുന്നത്. ശ്വാസ കോശ സംബന്ധമായ രോഗം ഗുരുതരമായതിനെ തുടർന്ന് ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ് ബിന്ദു.
കൂലിപ്പണിക്കാരനായ ഭർത്താവ് സുധീഷിന് ഹൃദ്രോഗിയായ തിനാൽ ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലാണ്. സഹോദരൻ ബിനിൽ വര്ഷങ്ങളായി ഓട്ടിസം ബാധിച്ച് കിടപ്പിലാണ്. അമ്മയും നിത്യരോഗിയാണ്. ഈ അവസ്ഥയിലാണ് മകന് ഒരു ഓപ്പറേഷൻ ചെയ്യേണ്ട സാഹചര്യം ഉണ്ടായത്.
പലരിൽ നിന്നും കടം വാങ്ങിയാണ് ഓപ്പറഷൻ നടത്തിയത് . ഇനിയും ഇ കുടുംബത്തിന് ജീവിതം മുന്നോട്ട് കൊണ്ട് പോകണമെങ്കിൽ കാരുണ്യമതികളായവരുടെ സഹായം കൂടിയേ തീരൂ. സാമ്പത്തികമായും, മാനസികമായും തകർന്ന കുടുംബത്തിനായി ചികിത്സ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട് . സുമനസുകൾ താഴെ പറയുന്ന അക്കൗണ്ടിൽ സഹായം അയക്കുക.
Name: Sudheesh PC
IFSE:FDRL0002076
Federal Bank
Pullut Branch
Gpay : 9 5 3 9 0 3 1 5 7 5
Sudheesh (Husband)
Leave A Comment