അറിയിപ്പുകൾ

അസാപ് കേരള അപേക്ഷ ക്ഷണിച്ചു

തൃശൂർ: കേരള സർക്കാർ സ്ഥാപനമായ അസാപ് കേരള നടത്തുന്ന സർട്ടിഫൈഡ് ഫിറ്റ്നസ് ട്രെയിനർ പ്രോഗ്രാമിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. പ്ലസ് ടു പാസായിട്ടുള്ളവർക്ക് അപേക്ഷിക്കാം. ഇരിങ്ങാലക്കുട, തൃശൂർ എന്നിവിടങ്ങളിൽ ആയിരിക്കും പരിശീലനം. 

കോഴ്സ് കാലാവധി: 150 മണിക്കൂർ,  കോഴ്സ് ഫീസ്: 13,100/,  സർട്ടിഫിക്കേഷൻ : കേന്ദ്ര ഗവണ്മെന്റിന്റെ NSDC ലെവൽ 4 സർട്ടിഫിക്കേഷൻ (Sports and Fitness Sector Skill Council) - വിദേശരാജ്യങ്ങളിലും വാലിഡ്‌ ആണ്. ഫെബ്രുവരി ആദ്യ വാരത്തിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ഈ പരിശീലന പരിപാടിയിൽ ചേരാൻ താല്പര്യമുള്ളവർ https://bit.ly/FitnessTrainerTsr എന്ന ലിങ്കിൽ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക് -7306863566 /9947797719

Leave A Comment