അറിയിപ്പുകൾ

മാള മെറ്റ്സ് കോളേജിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് സുവർണ്ണാവസരം

മാള : മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ബിരുദാനന്തര ബിരുദം നേടിയവരെ അസി.പ്രൊഫസർമാരായി നിയമിക്കുന്നു. കോമേഴ്സ്, മാനേജ്മെന്റ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, മലയാളം, ഹിന്ദി എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. 55% മാർക്കോടെ അതാത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അദ്ധ്യാപന അഭിരുചി അത്യാവശ്യമാണ്. പ്രവർത്തിപരിചയമില്ലാത്തവർക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 25.02.2023.

 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുവാനും www.metscas.ac.in/Career  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Leave A Comment