മാളയിൽ നിന്നും യുവതിയെയും കുഞ്ഞിനെയും കാണ്മാനില്ല
മാള : മാള പള്ളിപ്പുറം പടിഞ്ഞാറൻ മുറി വലു പറമ്പിൽ അജിത്തിന്റെ ഭാര്യ ശാലിനി (21) മകൾ ആരാധ്യ (3) എന്നിവരെ ഒക്ടോബർ ഏഴാം തീയതി മുതൽ കാണ്മാനില്ല. രാവിലെ പറവൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം എന്ന് പറഞ്ഞാണ് യുവതി വീട്ടിൽ നിന്നും ഇറങ്ങിയത്.
കഴിഞ്ഞ ജൂലൈ മാസത്തിലും യുവതി വീട് വിട്ട് ഇറങ്ങിയിരുന്നെങ്കിലും കൂട്ടുകാരിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. മാള പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കൊടുക്കുന്ന മാള പോലീസ് സ്റ്റേഷൻ നമ്പറിലോ അറിയിക്കുക. 04802695005
Leave A Comment