ചികിത്സ സഹായം തേടുന്നു
നിര്‍ധനയായ യുവതിയുടെ തുടര്‍ചികിത്സക്കായി കാരുണ്യമതികളുടെ സഹായം തേടുന്നു. മാള വടമ അറപ്പാട്ട് വീട്ടില്‍ അയ്യപ്പന്‍റെ മകള്‍ അഞ്ജുവാണ് അപ്ലാസ്റ്റിക് അനീമിയ എന്ന ഗുരുതര രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. തമിഴ്നാട്ടിലെ വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് അഞ്ജു. ഇതുവരെ 35ലക്ഷത്തോളം രൂപ ചിലവായി. കിടപ്പാടം പണയം വച്ചും കടം വാങ്ങിയും ആണ് ഇതുവരെ ചികിത്സ നടത്തിയത്. മജ്ജമാറ്റി വക്കല്‍ ശസ്ത്രക്രിയ ചെയ്താലേ രോഗം ഭേദമാകൂ എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഇതിനായി 35 ലക്ഷം രൂപ ചെലവ് വരും. അഞ്ജുവിന്റെ അച്ഛന്‍ പെയിന്‍റിംഗ് തൊഴിലാളിയാണ്. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ട് അയ്യപ്പന് നിത്യേന ജോലിക്ക് പോകാനും കഴിയാത്ത അവസ്ഥയാണ്. മകളുടെ ഓപ്പറേഷന് വേണ്ടി ഇത്രയും വലിയ തുക കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് കുടുംബം. യുവതിയുടെ ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കുമായി പണം കണ്ടെത്തുന്നതിന് അഡ്വ.വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ, ബെന്നി ബഹനാന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ്,മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സന്ധ്യ നൈസന്‍ , പഞ്ചായത്ത് പ്രസിഡന്‍റ് സിന്ധു അശോക്, എന്നിവര്‍ രക്ഷാധികാരികളായി ചികിത്സ ധന സഹായ നിധി രൂപീകരിച്ചിട്ടുണ്ട്. സഹായം നല്‍കാന്‍ താല്പര്യമുള്ള സുമനസുകള്‍ അയ്യപ്പന്‍ അറപ്പാട്ട് വീട്, വടമ പി.ഒ, അക്കൗണ്ട് നമ്പര്‍ 41007432315, എസ്ബിഐ ബ്രാഞ്ച്, മാള, ഐഎഫ്എസ്സി കോഡ് നമ്പര്‍ SBIN0013752, ഗൂഗിള്‍ പേ നമ്പര്‍ 8330844359 എന്ന വിലസത്തില്‍ പണം അയക്കുക
Leave A Comment