രാഷ്ട്രീയം

ഡി​സി​സി പ്ര​സി​ഡ​ന്‍റി​നെ അസഭ്യം പറഞ്ഞ് എം​എ​ല്‍​എ; ഫോ​ണ്‍ റെ​ക്കോ​ര്‍​ഡിം​ഗ് പു​റ​ത്ത്

വ​യ​നാ​ട്: ബ​ത്തേ​രി എം​എ​ല്‍​എ​യും വ​യ​നാ​ട് മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റുമാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​നി​ടെ നി​ല​വി​ലെ ഡി​സി​സി പ്ര​സി​ഡ​ന്‍റും മു​ന്‍ എം​എ​ല്‍​എ​യു​മാ​യ എ​ന്‍.​ഡി. അ​പ്പ​ച്ച​നെ അ​സ​ഭ്യം പ​റ​യു​ന്ന കോ​ള്‍ റെ​ക്കോ​ര്‍​ഡ് പു​റ​ത്ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഫോ​ണ്‍കോ​ള്‍ റെ​ക്കോ​ര്‍​ഡ് പു​റ​ത്ത് വ​ന്ന​ത്.

ബ​ത്തേ​രി അ​ര്‍​ബ​ന്‍ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗ​ത്തി​ലേ​ക്ക് വ​രാ​ന്‍ വൈ​കി​യെ​ന്നാ​രോ​പി​ച്ച് അ​പ്പ​ച്ച​നെ ഫോ​ണി​ല്‍ വി​ളി​ച്ചശേ​ഷം വ​ള​രെ മോ​ശ​മാ​യ ഭാ​ഷ​യി​ല്‍ എം​എ​ല്‍​എ സം​സാ​രി​ക്കു​ന്ന ശ​ബ്ദ​രേ​ഖ​യാ​ണ് പു​റ​ത്ത് വ​ന്ന​ത്.

ശ​ബ്ദ​രേ​ഖ വ​ന്ന​തി​ന്‍റെ പേ​രി​ല്‍ വ​യ​നാ​ട്ടി​ലെ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​രി​പ്പോ​ര് രൂ​ക്ഷ​മാ​കു​ന്ന​താ​യാ​ണ് വി​വ​രം. ജി​ല്ല​യി​ലെ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് കൂ​ടി​യാ​യ അ​പ്പ​ച്ച​നെ എം​എ​ല്‍​എ അ​സ​ഭ്യം വി​ളി​ച്ച​തി​ല്‍ അ​ണി​ക​ള്‍​ക്കി​ട​യി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​ണ്ട്.

ശ​ബ്ദ​രേ​ഖ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്. ഇ​തേ തു​ട​ര്‍​ന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​നെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഒ​രു​വി​ഭാ​ഗം രം​ഗ​ത്ത് വ​ന്നു.

എന്നാൽ ജി​ല്ല​യി​ലെ ര​ണ്ട് പ്ര​ധാ​ന നേ​താ​ക്ക​ള്‍​ക്കി​ട​യി​ല്‍ ന​ട​ന്ന സം​ഭാ​ഷ​ണം പു​റ​ത്ത് വി​ട്ട​തി​നെ​തി​രേ ബാ​ല​കൃ​ഷ്ണ​ന്‍ അ​നു​കൂ​ലി​ക​ളും രം​ഗ​ത്തെ​ത്തി. സം​ഭാ​ഷ​ണം പു​റ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ ഐ.സി. ബാ​ല​കൃ​ഷ്ണ​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റിനെ വി​ളി​ച്ച് ക്ഷ​മ ചോ​ദി​ച്ച​താ​യും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

​വി​ഷ​യ​ത്തി​ല്‍ പ​ര​സ്യ​പ്ര​തി​ക​ര​ണ​ത്തി​നി​ല്ലെ​ന്നാ​ണ് ഇ​രു​നേ​താ​ക്ക​ളു​ടെ​യും നി​ല​പ​ട്. അ​പ്പ​ച്ച​ന്‍ അ​ടു​ത്ത​ദി​വ​സം കെ​പി​സി​സി​ക്ക് പ​രാ​തി ന​ല്‍​കു​മെ​ന്ന് അ​ദ്ദേ​ഹ​വു​മാ​യി അ​ടു​ത്ത​വൃ​ത്ത​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്നുണ്ട്.

Leave A Comment