രാഷ്ട്രീയം

മയക്കുമരുന്ന് കേസുകളുടെ ഒത്തുതീർപ്പ് കേന്ദ്രമായി പോലീസ് സ്റ്റേഷനുകൾ മാറി: സി.പി.ജോൺ

കൊടുങ്ങല്ലൂർ: മയക്കുമരുന്ന് കേസുകളുടെ ഒത്തുതീർപ്പ് കേന്ദ്രമായി പോലീസ് സ്റ്റേഷനുകൾ മാറിയെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി.ജോൺ പറഞ്ഞു. 'അന്ധവിശ്വാസങ്ങൾക്കെതിരെ, ലഹരിക്കെതിരെ, ദുർഭരണത്തിനെതിരെ ഉണരൂ കേരളം' എന്ന ക്യാമ്പയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മയക്ക് മരുന്ന് വ്യാപകമാകുമ്പോൾ പോലീസ് സ്റ്റേഷനിൽ എത്തുന്ന കേസുകൾ നിസാര പിഴ കൊടുത്ത് പോവുകയാണ്. വിലക്കയറ്റം കൊണ്ട് കേരള ജനത പൊറുതിമുട്ടിയിരിക്കുകയാണ്. നമ്മൾ കൊടുക്കുന്ന തേങ്ങയടക്കം ഉള്ള സാധനങ്ങൾക്ക് വിലയില്ലാതായപ്പോൾ നമ്മൾ വാങ്ങിക്കുന്ന സാധനങ്ങൾക്ക് തീവിലയായി മാറിയിരിക്കുന്നു. പച്ച തേങ്ങ സംഭരണം ഇല്ല, റബ്ബർ എടുക്കാൻ ആളില്ല നെല്ല് എടുക്കാൻ ആളില്ല കെട്ടി കിടക്കുകയാണ്. ഇങ്ങനെയുള്ളപ്പോളാണ് തീവിലയായത്. 

സി.എം.പി ഏരിയാ സെക്രട്ടറി സിദ്ധിക്ക് അദ്ധ്യക്ഷത വഹിച്ചു. ഡി.സി സി ജനറൽ സെക്രട്ടറി ടി.എം.നാസർ, പി.ആർ എൻ നമ്പീശൻ, ഇ.എസ്.സാബു, ടി.എ.നൗഷാദ്, വികാസ് ചക്രപാണി, കെ.പി.സുനിൽകുമാർ, ഡിൽഷൻ കൊട്ടെക്കാട്, പി.ആർ വേലായുധൻ, ജോസ് എന്നിവർ പ്രസംഗിച്ചു

Leave A Comment