കലശം ഘോഷയാത്രയിൽ പി. ജയരാജന്റെ ചിത്രം; തള്ളിപ്പറഞ്ഞ് ഗോവിന്ദൻ
കണ്ണൂർ: കതിരൂരില്‍ കലശം ഘോഷയാത്രയില്‍ പി. ജയരാജന്റെ ചിത്രം പ്രദർശിപ്പിച്ചതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. വിശ്വാസവുമായി ബന്ധപ്പെട്ട് മാര്‍ക്സിന്റെ പടം വച്ചാലും അംഗീരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു വിശ്വാസത്തിനും പാര്‍ട്ടി എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കതിരൂരില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലശം വരവിലാണ് പി. ജയരാജന്റെ ചിത്രം ഉള്‍പ്പെടുത്തിയ കലശം പ്രദര്‍ശിപ്പിച്ചത്. സംഭവം സിപിഎമ്മില്‍ വിവാദമുയര്‍ത്തിയിരുന്നു.
Leave A Comment