രാഷ്ട്രീയം

കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരൻ പിണറായി വിജയനെന്ന് രമേശ് ചെന്നിത്തല

തൃശ്ശൂര്‍: കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരൻ മുഖ്യമന്ത്രി പിണറായി വിജയനെന്ന് രമേശ് ചെന്നിത്തല. എമ്പ്രാൻ അല്പം കട്ടു ഭുജിച്ചാൽ അമ്പലവാസികളൊക്കെ കക്കും എന്നതാണ് കേരളത്തിന്‍റെ ഇപ്പോഴത്തെ സ്ഥിതിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിക്ക് കുട പിടിക്കുന്ന മുഖ്യൻ ഭരിക്കുന്നിടത്തോളം ഉദ്യോഗസ്ഥർ അഴിമതിക്കാരാവുമെന്നും ചെന്നിത്തല വിമര്‍ശിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന വേദിയില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

കാലുമാറ്റങ്ങൾക്കും കൂറുമാറ്റങ്ങൾക്കും മടിയില്ലാത്ത കാലത്താണ് നാം ജീവിക്കുന്നതെന്ന് പറഞ്ഞ രമേശ് ചെന്നിത്തല, കേരളത്തിൽ ഒരു കോൺഗ്രസ് നേതാവും കാലുമാറിപ്പോവില്ലെന്ന് പറഞ്ഞു. അങ്ങനെ ആരെങ്കിലും പോയിട്ടുണ്ടെങ്കിൽ അവരുടെ സ്ഥാനം ചവറ്റുകൊട്ടയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമ്മൻ ചാണ്ടി ഒരിക്കലും സ്ഥാനത്തിന് പിന്നാലെ പോകാത്ത നേതാവാണ്. ഞാനും ഉമ്മൻ ചാണ്ടിയും തമ്മിൽ മത്സരം ഉണ്ടായിട്ടില്ലെന്നും എന്നെ പ്രതിപക്ഷ നേതാവാക്കിയത് ഉമ്മൻ ചാണ്ടിയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. 

ഓരോ നേതാവിനെയും വളർത്തിക്കൊണ്ടുവന്നത് നാളെ അവരാരും കൂടെ നിൽക്കുമെന്ന് കരുതിയല്ല. ചിരിക്കുന്നവരാരും സ്നേഹിതരല്ല. പിന്നിൽ നിന്ന് കുത്തുന്നവരെ അറിയില്ലെന്ന് പറഞ്ഞ രമേശ് ചെന്നിത്തല, ഒരു സ്ഥാനമില്ലെങ്കിലും പാർട്ടിക്കായി പ്രവർത്തിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Leave A Comment