കൈതോലപ്പായ വിവാദം എരിഞ്ഞടങ്ങിക്കൊള്ളും: എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: കൈതോലപ്പായ വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിവാദം സ്വയം എരിഞ്ഞടങ്ങിക്കൊള്ളുമെന്നും ജി. ശക്തിധരന്റെ കള്ളപ്രചരണങ്ങൾക്ക് മറുപടി പറയാൻ സിപിഎമ്മില്ലന്നും ഗോവിന്ദൻ പറഞ്ഞു.
ആരോപണങ്ങൾക്ക് സത്യവുമായി യാതൊരു ബന്ധവുമില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. സിപിഎമ്മിനും സർക്കാരിനും എതിരെ വൻതോതിൽ കള്ള പ്രചാരണം ഉണ്ട്. കള്ളമാണെന്ന് ഉറപ്പുള്ള കാര്യം വിളിച്ച് പറയുക, വാർത്തയാക്കുക, ചർച്ച ചെയ്യുക ഇതാണ് ഇപ്പോൾ നടക്കുന്നത്. പുതിയ വിവാദം വരുന്നത് വരെ ഉള്ള നുണകൾ പൊടിപ്പും തൊങ്ങലും വച്ച് പറയുന്നു.
മാധ്യമ പ്രവർത്തനത്തിന്റെ നിലവാര തകർച്ചക്ക് എതിരെ കോടതി പോലും നിലപാടെടുക്കുന്നു. മാധ്യമങ്ങൾ പരിധി വിടുന്നതിനെതിരെ ആണ് കോടതി പരാമർശമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Leave A Comment