സിപിഎം ജനറൽ സെക്രട്ടറിയുടെ ചുമതലയിൽ ഉടൻ തീരുമാനമില്ലെന്ന് നേതാക്കൾ
ന്യൂഡല്‍ഹി: സിതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടർന്ന് ഒഴിവു വന്ന സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തൽക്കാലം ആരുമുണ്ടാകില്ല. തല്ക്കാലിക ചുമതല തൽക്കാലം ആർക്കും ഇപ്പോൾ നൽകേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനം.പാർട്ടി സെൻററിലെ നേതാക്കൾ കൂട്ടായി ചുമതല നിർവ്വഹിക്കും. ഈ മാസം അവസാനം ചേരുന്ന പിബി, സിസി യോഗങ്ങൾ തുടർകാര്യങ്ങൾ ആലോചിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
പാർട്ടി കോൺഗ്രസ് വരെ നിലവിലെ സംവിധാനം തുടരുന്നതും ആലോചനയിലുണ്ട്.
Leave A Comment