രാഷ്ട്രീയം

മുഖ്യമന്ത്രിയുടെ സന്ദർശനം: കരുതൽ തടങ്കലിനെതിരേ നിയമ നടപടിക്കൊരുങ്ങി കോൺഗ്രസ്

കണ്ണൂർ: മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്‍റെ പേരിൽ നേതാക്കളെയും പ്രവർത്തകരെയും അനധികൃതമായി കരുതൽ തടങ്കലിലാക്കുന്നതിനെതിരെ കോൺഗ്രസ് നിയമ നടപടി ആലോചിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

വിജനമായ വഴിയിലൂടെയാണ് മുഖ്യമന്ത്രിക്ക് പോകേണ്ടത്. ഒരു മുഖ്യമന്ത്രിയും ഇതുപോലെ പോയിട്ടില്ല. ബംഗാളിലെ അതേ അനുഭവം കേരളത്തിലും ഉണ്ടാകുമെന്ന് സിപിഎം നേതാക്കൾ ഓർക്കണമെന്നും സതീശൻ തുറന്നടിച്ചു.

മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത ക്രിമിനലുകളുടെ കൂടാരമായി സിപിഎം മാറി. ആകാശ് തില്ലങ്കേരിയെ പോലുള്ളവരുടെ വിരൽത്തുമ്പിൽ വിറയ്ക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്നും സതീശൻ വിമർശിച്ചു.

Leave A Comment