രാഷ്ട്രീയം

'ഞങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാം'; ആകാശിന്‍റെ കൂട്ടാളി ജിജോ തിലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കണ്ണൂർ: വീണ്ടും വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി ആകാശിന്‍റെ കൂട്ടാളി ജിജോ തില്ലങ്കേരി. ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാമെന്നാണ് ജിജോ തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. കൊലപാതകത്തിന്‍റെ പാപക്കറ സിപിഎമ്മിന് മേൽകെട്ടി വച്ച് വേട്ടയാടരുത്. രാഷട്രീയ മുതലെടുപ്പിനായി ആർഎസ്എസ് ശ്രമിക്കുന്നുണ്ട്. പാർട്ടിയെ തെറ്റിദ്ധരിക്കരുതെന്നും ആകാശിൻ്റെ കൂട്ടാളി ജിജോ തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 20 മിനിറ്റിന് ശേഷം ഫേസ്ബുക്കിൽ നിന്നും പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

Leave A Comment