കേരളത്തിൽ ക്രിസ്ത്യൻ വിഭാഗത്തെ ഒപ്പം നിർത്താനുള്ള ചർച്ചകൾ സജീവമാക്കി ബിജെപി
ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ ക്രിസ്ത്യൻ വിഭാഗത്തെ ഒപ്പം നിർത്താനുള്ള ചർച്ചകൾ സജീവമാക്കി ബിജെപി. ഡൽഹിയിൽ ചേർന്ന ഉന്നതതല നേതൃയോഗത്തിൽ ബിജെപി സംഘടന ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് , കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ ,സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ , കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവേദ്കർ, ടോം വടക്കൻ എന്നിവർ പങ്കെടുത്തു. ക്രൈസ്തവ വിഭാഗം ഉയർത്തിയ ആശങ്ക പരിഹരിക്കാനുള്ള ചർച്ചകളും തുടരും. കൂടാതെ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കേരളത്തിൽ കുടുംബശ്രീ,തൊഴിലുറപ്പ് ,വിമുക്തഭടന്മാർ എന്നീ വിഭാഗങ്ങളിൽ പ്രത്യേക സംഘടന രൂപം നൽകാനുള്ള നീക്കത്തിലാണ് ബി ജെ പി. പ്രാഥമിക ചർച്ച ഡൽഹിയിൽ നടന്നു.
Leave A Comment