കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരം മാറ്റി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരേ മേയ് നാലിനു പ്രഖ്യാപിച്ചിരുന്ന സെക്രട്ടേറിയറ്റ് വളയൽ സമരം മറ്റൊരു ദിവസത്തേയ്ക്കു മാറ്റി. വൈക്കം സത്യഗ്രഹ ശതാബ്ദി ദിനാഘോഷ പരിപാടി കഴിഞ്ഞാൽ ഉടൻ തന്നെ സെക്രട്ടേറിയറ്റ് വളയലിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങുവാൻ തീരുമാനിച്ചിരുന്നതാണ്.
എന്നാൽ ഒരു മാസം നീണ്ടുനിൽക്കുന്ന സമരപരമ്പരകൾക്ക് എഐസിസി രൂപം നൽകിയ സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റ് വളയൽ സമരം മാറ്റിയത്.
Leave A Comment