യു ഡി എഫിനൊപ്പം ചേർന്നു; കിരൺ.കെ.ആറിനെ സിപിഎം പുറത്താക്കി
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ മത്സരിക്കുന്ന കിരൺ.കെ.ആറിനെ സിപിഐഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. മേത്തല ലോക്കലിലെ മേത്തലപാടം ബ്രാഞ്ച് അംഗമായിരുന്ന ഇയാൾ പാർട്ടി സംഘടന അച്ചടക്കങ്ങൾ ലംഘിച്ച് സ്വന്തം സ്വാർത്ഥ താല്പര്യങ്ങളുടെയും, അധികാര മോഹങ്ങളുടെയും ഭാഗമായാണ് യുഡിഎഫ് സ്ഥാനാർത്ഥിയായത്.
ഇത്തരം അധികാര മോഹികളെ സ്ഥാനാർത്ഥിയാക്കുന്ന നിലപാടിലൂടെ യുഡിഎഫിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് പുറത്തുവന്നിരിക്കുന്നത് എന്ന് സിപിഐഎം വാർത്താകുറിപ്പിൽ പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യമുന്നണി പിന്തുണയ്ക്കുന്ന സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുന്നതിന് മുഴുവൻ സഹകാരികളുടെയും പിന്തുണയും, സഹകരണവും ഉണ്ടാകണമെന്നും സിപിഐ (എം) കൊടുങ്ങല്ലൂർ ഏരിയ സെക്രട്ടറി കെ കെ അബീദലി പറഞ്ഞു.
Leave A Comment