ഹൈബി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം: കെ.സുധാകരന്
കൊച്ചി: തലസ്ഥാന മാറ്റത്തെക്കുറിച്ച് ഹൈബി ഈഡന് പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. അത് പറയാനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്നും സുധാകരന് പറഞ്ഞു.അത്തരം ഒരു അഭിപ്രായം പറഞ്ഞിന്റെ പേരില്‍ ഹൈബിയെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. എറണാകുളം മണ്ഡലത്തിലെ എംപി എന്ന നിലയില്‍ പ്രാദേശിക തലത്തിലെ വികസനത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് താത്പര്യമുണ്ടാകും.
എന്നാല്‍ പൊതു ജനത്തിന്റെ താത്പര്യം കൂടി കണക്കിലെടുത്ത് മാത്രമേ അത്തരം കാര്യങ്ങള്‍ പരിഗണിക്കാന്‍ കഴിയൂ. തലസ്ഥാനം മാറ്റുന്ന കാര്യം പാര്‍ട്ടി ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
Leave A Comment