ഇവരിത്രയും ബുദ്ധിയില്ലാത്തവരായോ; സിപിഎമ്മിനെ പരിഹസിച്ച് സതീശൻ
തിരുവനന്തപുരം: ഏക സിവിൽകോഡിനെതിരായ സെമിനാറിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ച സിപിഎമ്മിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫിൽനിന്നും ലീഗ് പോകുമെന്ന് കരുതുംവിധം ബുദ്ധിയില്ലാത്തവരായി സിപിഎം മാറിയതിൽ അദ്ഭുതമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.ഉത്തരത്തിലിരിക്കുന്നത് എടുക്കുന്പോൾ കക്ഷത്തിലിരിക്കുന്നത് പോകാതെ നോക്കണം. ഭിന്നിപ്പിക്കാൻ ബിജെപി ശ്രമിക്കുന്പോൾ എന്തെങ്കിലും കിട്ടുമോ എന്നാണ് സിപിഎം നോക്കുന്നതെന്നും സതീശൻ പറഞ്ഞു.
ഏക സിവിൽ കോഡ് നടപ്പാക്കണമെന്നായിരുന്നു മുൻപ് സിപിഎം നിലപാട്. കാപട്യവുമായാണ് സിപിഎം വന്നത്. ഇപ്പോൾ നന്നായി കിട്ടിയല്ലോയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
Leave A Comment