കോൺഗ്രസിന്റെ കുഴിയിൽ ലീഗ് വീഴരുത്: വി. ശിവൻകുട്ടി
കോഴിക്കോട്: ഏക സിവിൽ കോഡ് വിഷയത്തിൽ അഴകൊഴമ്പൻ നയമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി. കോഴിക്കോട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.കോൺഗ്രസ് കുഴിക്കുന്ന കുഴിയിൽ ലീഗ് വീഴരുത്. ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ദേശീയതലത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല.
മൃദു ഹിന്ദുത്വം പയറ്റിക്കൊണ്ടിരിക്കുന്ന കോൺഗ്രസ് തന്ത്രത്തിൽ വീഴുന്നത് ലീഗിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
Leave A Comment