പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വൈകില്ല': ചർച്ച ചെയ്ത് സിപിഎം
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വൈകില്ലെന്ന് വിലയിരുത്തി സിപിഎം. ഇന്നു ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാണ് വിഷയം ചർച്ച ചെയ്തത്. പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങാനും ധാരണയായി.
ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ഒഴിവ് വന്നതായി കേരള നിയമസഭ കഴിഞ്ഞദിവസം വിജ്ഞാപനമിറക്കിയിരുന്നു. മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വരുമെന്ന വിവരം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.
ഇതിന്‍റെ ഭാഗമായി വിജ്ഞാപനം സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി. അദ്ദേഹമാണ് ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുന്നത്.
Leave A Comment