നികുതിവെട്ടിപ്പ് നടത്തിയിട്ടില്ല, അന്വേഷണം സ്വാഗതം ചെയ്യുന്നു: കുഴൽനാടൻ
എറണാകുളം: ഇടുക്കി ചിന്നക്കനാലിൽ നടന്ന ഭൂമി ഇടപാടിൽ നികുതിവെട്ടിപ്പ് നടത്തിയെന്ന ആരോപണം നിഷേധിച്ച് മാത്യു കുഴൽനാടൻ എംഎൽഎ.ചിന്നക്കനാലിൽ ഭൂമിയും വീടും ഉണ്ടെന്ന് കുഴൽനാടൻ സ്ഥിരീകരിച്ചു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
ഒരു ആരോപണത്തിൽ നിന്നും ഒളിച്ചോടില്ല. സിപിഎമ്മിന്റെ മുഴുവൻ ആരോപണങ്ങൾക്കും ബുധനാഴ്ച മറുപടി പറയും. ചിന്നക്കനാലിൽ ഭൂമി ഉണ്ടെന്ന കാര്യം തെരഞ്ഞെടുപ്പ് കാലത്ത് വ്യക്തമാക്കിയതാണ്. വിവാദത്തിന് പിന്നിൽ രാഷ്ട്രീയ അജൻഡ ആണോ എന്ന് ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കാനായി കുഴൽനാടൻ രേഖകളിൽ സ്ഥലത്തിന്റെ വില കുറച്ചുകാണിച്ചെന്നാണ് ആരോപിച്ച് സിപിഎം നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുഴൽനാടന്റെ പ്രതികരണം.
ഏഴ് കോടി രൂപ വിലവരുന്ന ഭൂമിക്ക് 1.92 കോടി മാത്രമാണ് വില കാണിച്ചതെന്നും വക്കീൽ ഓഫീസുകൾ കള്ളപ്പണം വെളിപ്പിക്കാനുള്ള മാർഗമായി ഉപയോഗിക്കുന്നതായും സിപിഎം ആരോപിച്ചിരുന്നു.
സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ആവശ്യപ്പെട്ടിരുന്നു.
Leave A Comment