കുഴല്‍നാടന്റേത് റിസോര്‍ട്ട് തന്നെ; 30 കോടിയുടെ സ്വത്തുണ്ടെന്ന് സിപിഎം
കൊച്ചി: മാത്യു കുഴല്‍നാടന്റേത് റിസോര്‍ട്ട് തന്നെയെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്. വീട് വയ്ക്കാന്‍ മാത്രം അനുവാദമുള്ള സ്ഥലത്താണ് റിസോര്‍ട്ട് പണിതത്. റിസോർട്ടിൽ മുറികൾ വാടകയ്ക്ക് നല്കുന്നതിന്റെയും ബുക്കിംഗ് തുടരുന്നതിന്റെയും തെളിവുകള്‍ സി.എന്‍. മോഹനന് വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു.ചിന്നക്കനാലില്‍ സ്ഥിരം താമസക്കാരനാണെന്ന് കാണിച്ചാണ് കുഴല്നാടന് ഭൂമി വാങ്ങിയത്. വീടുവയ്ക്കാന്‍ മാത്രം അനുവാദമുള്ള സ്ഥലത്താണ് റിസോര്‍ട്ട് പണിതത്. റിസോര്‍ട്ടിനെക്കുറിച്ച് ചോദിക്കുമ്പോള്‍ അതിഥി മന്ദിരമാണെന്നാണ് കുഴല്നാടന് പറഞ്ഞത്.
നികുതിവെട്ടിപ്പിനെക്കുറിച്ചും മൗനം പാലിക്കുകയാണ്. കള്ളസത്യവാങ്മൂലമാണ് മാത്യു കുഴല്‍നാടന്റേതെന്നും മോഹനന് ആരോപിച്ചു. വെളിപ്പെടുത്തിയതിനേക്കാള്‍ 30 ഇരട്ടി സ്വത്ത് കുഴല്നാടനുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
നാമനിര്‍ദേശപത്രികയില്‍ കുടുംബ വരുമാനമായി 96 ലക്ഷം രൂപയാണ് കാണിച്ചിരിക്കുന്നത്. ഇതിന്റെ 29 ഇരട്ടി തുക ഉപയോഗിച്ചാണ് സ്വത്തുക്കള്‍ വാങ്ങി കൂട്ടിയിരിക്കുന്നത്. ഏകദേശം 30 കോടിയില്‍പ്പരം രൂപയുടെ സ്വത്ത് മാത്യു കുഴല്നാടന് ഉണ്ടെന്നും സി.എന്‍. മോഹനന് ആരോപിച്ചു.
Leave A Comment