രാഷ്ട്രീയം

പുതുപ്പള്ളിയില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം; ആഹ്ലാദ പ്രകടനത്തിനിടെ കല്ലേറ്

കോട്ടയം: പുതുപ്പള്ളിയില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം. യുഡിഎഫ് നടത്തിയ മാര്‍ച്ചില്‍ മണര്‍കാട് വെച്ചാണ് സംഘര്‍ഷമുണ്ടായത്. ചാണ്ടി ഉമ്മന്‍ ക്ഷേത്ര ദര്‍ശനത്തിനായി മണര്‍കാട് എത്തിയിരുന്നു. കുറച്ചു കഴിഞ്ഞ് മണർകാട് മാലം കോളേജ് ജംക്ഷനിൽ വച്ച് ഡിവെെഎഫ്ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി.പൊലീസ് ലാത്തി വീശുന്ന ഘട്ടം വരെ ഉണ്ടായെന്നാണ് റിപ്പോർട്ട്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ആണ് ഉള്ളത്.

യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍, കെപിപിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം, രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പൊലീസുമായി കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കി തിരികെ പോകുന്നതിനിടെ വീണ്ടും പ്രകോപനം ഉണ്ടായെന്നും റിപ്പോർട്ടുണ്ട്. അതിനിടെ കല്ലേറുണ്ടായി. ഇരുവിഭാഗത്തെയും പിരിച്ചുവിടാനുള്ള ശ്രമത്തിലാണ് പൊലീസ്.

Leave A Comment