രാഷ്ട്രീയം

സോളാർ അടിയന്തര പ്രമേയം: പ്രതിപക്ഷം വടി കൊടുത്ത് അടി വാങ്ങിയെന്ന് എകെ ബാലൻ

പാലക്കാട്: സോളാർ കേസിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം പ്രതിപക്ഷം വടി കൊടുത്ത് അടി വാങ്ങിയതാണെന്ന് സിപിഎം നേതാവ് എകെ ബാലൻ. പ്രതിപക്ഷം മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്തരായി. അല്ലെങ്കിൽ അവർ വാക്ക് ഔട്ട് നടത്തിയേനെയെന്നും എകെ ബാലൻ പറഞ്ഞു. മുഖ്യമന്ത്രിയെ ഇനിയും പ്രകോപിപ്പിച്ചിരുന്നെങ്കിൽ ഒരുപക്ഷേ കിട്ടുന്ന വെളിപ്പെടുത്തൽ പുറത്തു വരുമായിരുന്നു. അത് പ്രതിപക്ഷത്തിന് മാസപ്പടി വിവാദത്തിൽ പറയേണ്ടതെല്ലാം മുഖ്യമന്ത്രി പറഞ്ഞുവെന്നും ബാലൻ പറഞ്ഞു.  

അതേസമയം, സോളാർ വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നൽകി സംസാരിക്കവെ 'ഗൂഢാലോചന' വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർണായക പ്രഖ്യാപനം നടത്തിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ലൈംഗിക ആരോപണമടക്കമുയർന്ന പരാതിക്കാരിയുടെ കത്തുമായി ബന്ധപ്പെട്ട 'ഗൂഢാലോചന' അന്വേഷിക്കുന്നത് പരിഗണിക്കാമെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്. ഗുഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാൽ സർക്കാർ അത് പരിഗണിക്കാമെന്നാണ് പിണറായി വിജയൻ വ്യക്തമാക്കിയത്.

Leave A Comment