തൃശൂർ മണ്ഡലത്തിൽ ബിജെപിക്ക് കളമൊരുക്കാൻ ഇഡി ശ്രമിക്കുന്നു: വിഎൻ വാസവൻ
തിരുവനന്തപുരം: തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ ബിജെപിക്ക് കളമൊരുക്കാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ശ്രമിക്കുന്നെന്ന് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ.പികെ ബിജുവിനും എസി മൊയ്തിനുമെതിരെ ഒരു തെളിവും കണ്ടെത്താൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കഴിഞ്ഞിട്ടില്ലെന്നും അരവിന്ദാക്ഷനെ മർദ്ദിച്ച് മറ്റുള്ളവരുടെ പേര് പറയിപ്പിക്കാൻ ശ്രമിച്ചെന്നും മന്ത്രി വിഎൻ വാസവൻ പറഞ്ഞു. തന്നെ മർദ്ദിച്ച കാര്യം അരവിന്ദാക്ഷൻ പറഞ്ഞതിലെ പ്രതികാരം തീർക്കുകയാണ് ഇഡി എന്നും വിഎൻ വാസവൻ കൂട്ടിചേർത്തു. കേരളത്തിൽ മറ്റ് പല ബാങ്കുകൾക്കുമെതിരെ ആക്ഷേപമുണ്ടായിട്ടും എന്ത് കൊണ്ടാണ് ഇഡി അവിടെ ഇടപ്പെടാത്തതെന്നും അദ്ദേഹം ചോദിച്ചു.
Leave A Comment