രാഷ്ട്രീയം

തൃശൂർ അതിരൂപതയെ പിന്തുണച്ച് സിപിഐഎം; ‘സുരേഷ് ഗോപി നടത്തിയത് ആർഎസ്എസ് നിലപാട്’

തൃശൂർ: തൃശൂർ അതിരൂപത മുഖപത്രത്തിലെ കത്തോലിക്കാ സഭയുടെ നിലപാട് സ്വാഗതം ചെയ്ത് സിപിഐഎം.മണിപ്പൂരിൽ ഒന്നാംപ്രതി ആർഎസ്എസ് ആണ്, മണിപ്പൂരിൽ പ്രതിസ്ഥാനത്ത് നിർത്തേണ്ടത് കേന്ദ്രസർക്കാരിനെയും ബിജെപിയെയുംഎ ആണെന്നും സിപിഐഎം പ്രതികരിച്ചു.

മണിപ്പൂർ വിഷയത്തിൽ സുരേഷ് ഗോപി നടത്തിയ പരാമർശം ആർഎസ്എസ് നിലപാടാണ്. ആർഎസ്എസ് നിലപാടാണ് സുരേഷ് ഗോപി പറയുന്നത്. മതനിരപേക്ഷ മനസ്സുള്ള ആരും വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് വ്യക്തമാക്കി. തൃശൂർ അതിരൂപതയുടെ മുഖപത്രം ആയ ക്രൈസ്തവ സഭയിൽ വന്ന രൂക്ഷ വിമർശനത്തിലായിരുന്നു പ്രതികരണം.

പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും സുരേഷ്‌ഗോപിക്കുമെതിരെ അതിരൂക്ഷ വിമര്‍ശനമാണ് തൃശൂര്‍ അതിരൂപത ഉന്നയിച്ചത്. തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ സംഘര്‍ഷം മറക്കില്ലെന്നും, മണിപ്പൂര്‍ കലാപത്തെ കേരളത്തില്‍ മറച്ച് പിടിക്കാന്‍ കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വരണമെന്നാഗ്രഹിക്കുന്ന ഭരണകക്ഷി പ്രത്യേക താല്‍പര്യമെടുക്കുന്നുവെന്നുമുള്ള വിമര്‍ശനത്തില്‍ മണിപ്പൂര്‍ കലാപ സമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവര്‍ക്ക് മനസിലാവുമെന്നും അതിരൂപത ആരോപിക്കുന്നു. മുഖപത്രമായ ‘കത്തോലിക്കാസഭ’യുടെ നവംബര്‍ ലക്കത്തില്‍ മുഖലേഖനത്തിലാണ് വിമര്‍ശനവും മുന്നറിയിപ്പും നല്‍കുന്നത്.

Leave A Comment