ഇ.പി ജയരാജനെതിരായ ഇൻഡിഗോയുടെ നടപടി പ്രതിഷേധാർഹം; വസ്തുതകൾ പുനഃപരിശോധിക്കണമെന്ന് സിപി ഐഎം
ഇ പി ജയരാജന് മൂന്നാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തിയ ഇൻഡിഗോ വിമാനകമ്പനിയുടെ നടപടിക്കെതിരെ സിപിഐഎം. വസ്തുതകൾ പരിശോധിക്കാതെയുള്ള തീരുമാനണെന്നും വിലക്കേർപ്പെടുത്തിയ തീരുമാനം പുനഃപരിശോധിക്കണമന്നും സി പി ഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.
ഇതിനിടെ ഇന്‍ഡിഗോയുടെ വിലക്കിനെതിരെ അപ്പീല്‍ പോകില്ലെന്ന് ഇ പി ജയരാജന്‍ വ്യക്തമാക്കി. ഇന്‍ഡിഗോ വേണമെങ്കില്‍ അവരുടെ തീരുമാനം പിന്‍വലിക്കട്ടെയെന്നും കണ്ണൂരിലേക്ക് മറ്റ് വിമാന കമ്പനികളുടെ സർവീസുകൾ തുടങ്ങാൻ തന്നാലാവുന്ന ശ്രമം നടത്തുമെന്നും ഇ പി പറഞ്ഞു.
ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ തനിക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നിയമവിരുദ്ധമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു. ഇത്ര നിലവാരമില്ലാത്ത കമ്പനിയാണ് ഇന്‍ഡിഗോയെന്ന് മനസിലാക്കിയില്ലെന്നും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്നും ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
Leave A Comment