രാഷ്ട്രീയം

അന്വേഷണം വഴിതിരിച്ച് വിടാൻ ശ്രമം; ഡിവൈഎഫ്ഐ വനിത നേതാവിനെതിരെ പരാതി

കൊല്ലം: ഓയൂർ തട്ടിക്കൊണ്ടു പോകൽ കേസിലെ ദൃക്സാക്ഷികളെ ചൊല്ലി വിവാദം. ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കൾക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി നല്‍കി. ആശ്രാമം മൈതാനത്ത് കുട്ടിയെ ആദ്യമായി കണ്ടെന്ന് പറഞ്ഞ് അന്വേഷണം വഴിതിരിച്ച് വിടാൻ ശ്രമം നടക്കുന്നുവെന്നാണ് ആക്ഷേപം.

 ഡിവൈഎഫ്ഐ വനിത നേതാവിനെതിരെയാണ് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്  വിഷ്ണു സുനിൽ പന്തളം ഡിജിപിക്കാണ് പരാതി നൽകിയത്.

Leave A Comment