രാഷ്ട്രീയം

ഇവിടെ ചങ്കുറപ്പുള്ള ഒരു നേതാവുമില്ല: സർക്കാരിനെതിരേ സുരേഷ് ഗോപി

കോട്ടയം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കേന്ദ്ര പദ്ധതികളുടെ ഗുണഭോക് താക്കളുടെ കണക്കെടുത്താൽ കേരളം നാണിച്ച് തല കുനിക്കേണ്ടി വരുമെന്നും കേരളം ഭരിക്കുന്നവരുടെ ദുഷ്‌ചെയ്തി കൊണ്ടാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലായിൽ വികസിത് ഭാരത് സങ്കൽപ് യാത്ര ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ഉന്നമനത്തിനും പുരോഗതിക്കുമായി പല പദ്ധതികളും കേന്ദ്രം നടപ്പാക്കുന്നുണ്ടെങ്കിലും കേരളം ഭരിക്കുന്നവരുടെ ദുഷ്‌ചെയ്തി കൊണ്ട് പാവങ്ങളുടെ കരങ്ങളിലേക്ക് ഇവ എത്തുന്നില്ല. ഇത്തരം കാര്യങ്ങളെ ചോദ്യം ചെയ്യാൻ ചങ്കുറപ്പുള്ള ഒരു നേതാവും കേരളത്തില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

Leave A Comment