രാഷ്ട്രീയം

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ ആക്രമണത്തിൽ പ്രതിഷേധം: 23ന് ഡിജിപി ഓഫീസ് മാർച്ച്‌

തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നതിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. കായംകുളത്ത് അംഗപരിമിതനായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസിന്‍റെ സാന്നിധ്യത്തില്‍ ഡിവൈെഫ്ഐക്കാര്‍ ആക്രമിച്ചതിലും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസുകാരെ അടിച്ചതിലുമാണ് നടപടി.

നവ കേരള സദസിന്‍റെ സമാപന ദിവസം ഡിജിപി ഓഫീസിലേക്ക് മാർച്ച്‌ നടത്തും. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ മാർച്ച് നയിക്കും. എംഎല്‍എ മാരും എംപി മാരും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും.

Leave A Comment