‘കേസിൽ പ്രതികളാകുന്നവരെ അറസ്റ്റ് ചെയ്യുന്നത് സാധാരണം; രാഹുലിനെ ഹീറോയാക്കുന്നു’; എംവി ഗോവിന്ദൻ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് സ്വഭാവികമെന്നാണ് എംവി ഗോവിന്ദൻ വിശദീകരിച്ചത്. കേസിൽ പ്രതികളാകുന്നവരെ അറസ്റ്റ് ചെയ്യുന്നത് സാധാരണമാണെന്ന് അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളെ ഇതുപോലെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. രാഹുലിനെ ഹീറോയാക്കുന്നത് മാധ്യമങ്ങളാണെന്ന് അദ്ദേഹം വിമർശിച്ചു.
Leave A Comment