രാഷ്ട്രീയം

സിപിഎം പാർട്ടി ഗ്രാമങ്ങളിൽ മതഭീകരർ തഴച്ച് വളരുന്നു; ആരോപണവുമായി കെ. സുരേന്ദ്രൻ

തിരുവനന്തപുരം: തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപകന്റെ കൈവെട്ട് കേസിലെ പ്രതി 13 വർഷം കണ്ണൂരിൽ സുഖമായി താമസിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ഭീകരവാദികൾക്ക് സുരക്ഷിതമായ സ്ഥലമായി കേരളം മാറിയെന്നും അദ്ദേഹം ആരോപിച്ചു.

പാർട്ടി ഗ്രാമങ്ങളിൽ ഭീകരർ തഴച്ച് വളരുകയാണെന്നും സുരേന്ദ്രൻ ആരോപി ച്ചു. ഇന്ത്യയിൽ ഭീകരവാദത്തിൻ്റെ കേന്ദ്രമായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് സിപിഎമ്മിൻ്റെ ശക്തികേന്ദ്രമായ മട്ടന്നൂരിൽ നിന്നാണ് എൻഐഎ ഭീകരനെ പിടികൂടിയത്. ഒരുകാലത്ത് കാഷ്‌മീരിലേക്ക് നുഴഞ്ഞു കയറിയിരുന്ന ഭീകരർ ഇപ്പോൾ ലക്ഷ്യം വെക്കുന്നത് കേരളമാണെന്നും കെ. സുരേന്ദ്രൻ പ്രതികരിച്ചു.

Leave A Comment