രാഷ്ട്രീയം

കെജ്രിവാള്‍ ജയിലില്‍, രാഹുല്‍ ബെയിലില്‍, കേരളത്തില്‍ അഴിമതി സര്‍ക്കാര്‍; പരിഹസിച്ച് ജെ പി നദ്ദ

കോഴിക്കോട്: എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ. പിണറായി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി കുളിച്ചിരിക്കുകയാണെന്നും കെജ്രിവാള്‍ ജയിലിലും രാഹുല്‍ഗാന്ധി ബെയിലിലും ആണെന്നും നദ്ദ പറഞ്ഞു. കോഴിക്കോട് നടത്തിയ റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എം.ടി.രമേശിന്റെ പ്രചാരണാര്‍ത്ഥമുള്ള റോഡ് ഷോയിലാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുത്തത്. അരയിടത്ത്പാലത്തുനിന്നും ആരംഭിച്ച റോഡ് ഷോയില്‍ നിരവധി പേര്‍ അണിനിരന്നു. മുതലക്കുളം മൈതാനം വരെയായിരുന്നു റോഡ് ഷോ. എല്‍ഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ചായിരുന്നു നദ്ദയുടെ പ്രസംഗം.

Leave A Comment