വയനാട്ടിൽ പ്രിയങ്കക്കായി കോൺഗ്രസിൽ സമ്മർദ്ദം
തിരുവനന്തപുരം: വയനാട് സീറ്റ് രാഹുൽ ഗാന്ധി ഒഴിഞ്ഞാൽ അവിടെ എ ഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാകുന്നു. പ്രിയങ്കയോട് വയനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് നേരത്തെതന്നെ യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നതായും ഇപ്പോൾ ഈ ആവശ്യം ഉന്നയിച്ച് അവർ കേന്ദ്രനേതൃത്വ ത്തിൽ സമ്മർദം ചെലുത്തുന്നുവെന്നുമാണ് വിവരം.
രാഹുൽ റായ്ബറേലി ഉപേക്ഷിച്ച് അവിടെ ഉപതെരഞ്ഞെടുപ്പ് വന്നാൽ ബി ജെപി വിജയിക്കുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. എന്നാൽ വയനാട്ടിൽ അത്തരമൊരു സാഹചര്യമില്ലാത്തതിനാൽ വയനാട് പ്രിയങ്കയ്ക്ക് സുരക്ഷിതമായ ഇടമാണെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. ഹിന്ദി ഹൃദയഭൂമിയിൽ രാഹുൽ തുടരുന്നത് നേട്ടമാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
അതേസമയം, ഉപതെരഞ്ഞെടുപ്പുകളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ അനൗദ്യോഗിക ചർച്ചയും പാർട്ടിക്കുള്ളിൽ ആരംഭിച്ചു. കെപിസിസി നേത്യ യോഗം അടുത്തയാഴ്‌ച ചേരാനാണ് ആലോചന. ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് കോൺഗ്രസിന് മുന്നിലെ പ്രധാന അജണ്ട.
Leave A Comment