രാഷ്ട്രീയം

സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനമായി  പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. കേരളത്തില്‍ സിപിഎം സ്വീകരിക്കുന്ന മുസ്ലീം വിരുദ്ധ നിലപാടുകള്‍ ബി ജെ പിയെയാണ് സഹായിക്കുന്നതെന്ന് സാദിക്കലി തങ്ങള്‍ പറഞ്ഞു. സിപിഎം വിതക്കുന്നത് ബിജെപി കൊയ്യുകയാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. മുസ്ലിം ലീഗ് മുഖ പത്രത്തിലാണ് സാദിഖലി തങ്ങള്‍ സിപിഎമ്മിനെ കടന്നാക്രമിച്ചിട്ടുള്ളത്. 

തെരഞ്ഞെടുപ്പിൽ ജയിക്കാൻ കുതന്ത്രങ്ങൾ മെനയുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലിയാണ്. എംകെ രാഘവനെതിരെ കരീംക്കായായും ഷാഫി പറമ്പിലിനെതിരെ വ്യാജ കാഫിര്‍ സ്ക്രീൻഷോട്ട് വന്നതും ഇതിന് ഉദാഹരണമാണ്. മതനിരാസത്തിൽ ഊട്ടിയ കമ്മ്യൂണിസത്തെ വിവിധ മതങ്ങളുടെ വർണ്ണക്കടലാസിൽ പൊതിഞ്ഞാണ് കേരളത്തിൽ സിപിഎം മാർക്കറ്റ് ചെയ്യുന്നത്. ഇസ്ലാമോഫോബിയയാണ് പിണറായി പോലീസിന്റെ മുഖമുദ്രയെന്ന് ഘടകകക്ഷിയായ സിപിഐ പോലും ആരോപിക്കേണ്ട സാഹചര്യം സംസ്ഥാനത്തുണ്ടായി. സമസ്തയുമായി ബന്ധപെട്ട വിഷയത്തിലും സിപിഎമ്മിന് പാണക്കാട് തങ്ങളുടെ വിമര്‍ശനവും പരിഹാസവുമുണ്ട്.

Leave A Comment