രാഷ്ട്രീയം

തമിഴക രാഷ്ട്രീയത്തിലേക്ക് മാസ് എൻട്രിയുമായി വിജയ്

ചെന്നൈ: സൂപ്പര്‍താരം വിജയ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്‍റെ പ്രഥമ സംസ്ഥാന സമ്മേളനം പൂർത്തിയായി.

പതിനായിരങ്ങളാണ് സമ്മേളനത്തിന് എത്തിയത്.

വേദിയിൽ പ്രത്യേകം സജ്ജമാക്കിയ റാംപിലൂടെ നടന്നുനീങ്ങിയ വിജയ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. 

പാര്‍ട്ടിയുടെ ഗാനവും വേദിയിൽ അവതരിപ്പിച്ചു.

100 അടി ഉയരമുള്ള കൊടിമരത്തിൽ ചുവപ്പും മഞ്ഞയും കലർന്ന പാർട്ടി പതാകയും വിജയ് ഉയര്‍ത്തി. 

ജനിച്ചവരെല്ലാം സമന്മാരെന്നതാണ് പാര്‍ട്ടി തത്വശാസ്ത്രമെന്ന് വിജയ് പ്രഖ്യാപിച്ചു.

സാമൂഹ്യനീതിയിൽ ഊന്നിയ മതേതരസമൂഹമാണ് ടി വി കെ ലക്ഷ്യമിടുന്നത്.

ഒത്തുതീർപ്പ് രാഷ്ട്രീയത്തിനില്ല.

ദ്രാവിഡ മോഡൽ എന്നുപറഞ്ഞ് ഡി എം കെ വഞ്ചിക്കുന്നു.

തമിഴ്നാടിനെ കൊള്ളയടിക്കുന്ന കുടുംബാധിപത്യമാണ് ഡി എം കെയുടേത്.

ആശയപരമായി ബി ജെ പിയെയും രാഷ്ട്രീയപരമായി ഡി എം കെയെയും എതിർക്കുമെന്നും വിജയ്.

തിരക്കിനിടെ നിര്‍ജലീകരണത്തെ തുടര്‍ന്ന് നൂറിലധികം പേര്‍ കുഴഞ്ഞുവീണു. 

35ലധികം ഡോക്ടര്‍മാരെ സമ്മേളന സ്ഥലത്ത് നിയോഗിച്ചിരുന്നു.

Leave A Comment