രാഷ്ട്രീയം

സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന് രാഹുല്‍ ഗാന്ധിയുടെ പിന്തുണ

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന് പിന്തുണ അറിയിച്ച് രാഹുല്‍ ഗാന്ധി. വിഷയത്തില്‍ സജീവമായി ഇടപെടാന്‍ കെപിസിസിക്ക് രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കി. സമരസമിതി പ്രതിനിധികളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. പദ്ധതിയുടെ അപ്രായോഗികത രാഹുല്‍ ഗാന്ധിയെ ബോധ്യപ്പെടുത്തിയെന്ന് സമരസമിതി അറിയിച്ചു.

സില്‍വര്‍ലൈന്‍ വിരുദ്ധ സമിതിയുടെ സമരത്തിനൊപ്പം നില്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയതായി എകെ ഷാനവാസ് പ്രതികരണമറിയിച്ചു. ആറ്റിങ്ങലില്‍ വച്ചാണ് കെ.റെയില്‍ വിരുദ്ധ സമിതി നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിനുശേഷമായിരുന്നു പിന്തുണ അറിയിച്ചുകൊണ്ടുള്ള രാഹുലിന്റെ നിലപാട്.

Leave A Comment