തൃശൂർ ഡി സി സി ഓഫീസിന് ബിജെപി പതാകയുടെ നിറമുള്ള പെയിന്റടിച്ച് തൊഴിലാളികൾ, വിവാദം
തൃശൂര്‍: ഡിസിസി ഓഫീസിന് ബിജെപി പതാകയുടെ നിറമുള്ള പെയിന്റടിച്ച് തൊഴിലാളികള്‍. ത്രിവര്‍ണ പതാകയുടെ നിറത്തിലുള്ള പെയിന്റടിക്കാനാണ് നേതൃത്വം തൊഴിലാളികളോട് ആവശ്യപ്പെട്ടിരുന്നത്.എന്നാല്‍ പെയിന്റ് ചെയ്തപ്പോള്‍ ബിജെപി പതാകയുടെ നിറമായി. വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ പെയിന്റ് മാറ്റാന്‍ നേതാക്കള്‍ നിദേശിച്ചു.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ സ്വീകരിക്കുന്നതിന് വലിയ ഒരുക്കങ്ങളാണ് തൃശൂരില്‍ ജില്ലയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിക്കൊണ്ടിരുന്നത്. ഇതിന്റെ ഭാഗമായാണ് ഡിസിസി ഓഫീസില്‍ മിനുക്ക് പണികള്‍ നടത്താന്‍ തീരുമാനിച്ചത്. ചൊവ്വാഴ്ചയാണ് പെയിന്റടിച്ച് തീര്‍ന്നത്. ഇതോടെ തൂവെള്ള നിറത്തിലായിരുന്ന ഡിസിസി ഓഫീസ് കാവിയും പച്ചയും നിറത്തിലായി. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ അബദ്ധം പറ്റിയെന്ന് മനസിലായ നേതാക്കള്‍ തൊഴിലാളികളോട് പെയിന്റ് മാറ്റിയടിക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് തൊഴിലാളികള്‍ ഇന്ന് രാവിലെ എത്തി നിറം മാറ്റാന്‍ തുടങ്ങി. നേരത്തേയടിച്ച കാവി നിറത്തിന് പകരം പച്ചയും വെള്ളയും നല്‍കിക്കൊണ്ടാണ് ഇപ്പോള്‍ പെയിന്റടിക്കുന്നത്.
തൊഴിലാളികള്‍ക്ക് പറ്റിയ അബദ്ധമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. നേരത്തെയും ഇതേ നിറങ്ങളായിരുന്നെങ്കിലും ഇത്ര ഉദിപ്പുണ്ടായിരുന്നില്ല പെയിന്റിനെന്നും ഇപ്പോള്‍ ഉദിപ്പുള്ള പെയിന്റടിച്ചപ്പോള്‍ മാറ്റം ദൃശ്യമായെന്നും നേതാക്കള്‍ പറഞ്ഞു.
Leave A Comment