രാഷ്ട്രീയം

പോരാട്ടമാണ് ബദല്‍, പൊറോട്ടയല്ല; ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ ബോര്‍ഡുകള്‍

വടക്കാഞ്ചേരി: ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന വഴിയില്‍ പരിഹാസം നിറഞ്ഞ കുറിപ്പിട്ട ഡിവൈഎഫ്ഐ പ്രചരണ ബാനറുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചു. പോരാട്ടമാണ് ബദല്‍, പൊറോട്ടയല്ല എന്ന് എഴുതിയ ബാനറുകളാണ് നശിപ്പിച്ചത്.ഭാരത് ജോഡോ യാത്രയെ പരിഹസിച്ചായിരുന്നു ഡിവൈഎഫ്ഐ ഇത്തരം ബാനറുകള്‍ സ്ഥാപിച്ചത്.

പുതുക്കാട്, വടക്കാഞ്ചേരി എന്നിവടങ്ങളില്‍ ആയിരുന്നു ബോര്‍ഡുകള്‍. യാത്രയ്ക്കിടെ രാഹുല്‍ഗാന്ധി ഹോട്ടലുകളില്‍ കയറുന്നത് പരിഹസിച്ചായിരുന്നു ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്. എന്നാല്‍ ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ നശിപ്പിക്കുകയായിരുന്നു. പ്രചരണ ബോര്‍ഡുകള്‍ നശിപ്പിക്കുന്ന ദൃശ്യങ്ങളും ഡിവൈഎഫ്ഐ പ്രവര്‍‌ത്തകര്‍ പ്രചരിപ്പിക്കുന്നുണ്ട്.

Leave A Comment