ജനങ്ങളുടെ കോർകമ്മിറ്റിയിൽ സ്ഥാനമുണ്ട്; അതൃപ്തി പരസ്യമാക്കി ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമാക്കി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്.ജനങ്ങളുടെ കോര്‍ കമ്മിറ്റിയില്‍ തനിക്ക് സ്ഥാനമുണ്ടെന്നും രണ്ടര പതിറ്റാണ്ടായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു. സുരേഷ് ഗോപി കോർ കമ്മിറ്റിയിൽ വരുന്നതിൽ സന്തോഷമുണ്ടെന്നും ശോഭാ വ്യക്തമാക്കി.
പാർട്ടി പ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കുന്നുവെന്ന ആരോപണം തള്ളിയ ശോഭാ, പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നിയോഗിക്കേണ്ടത് അധ്യക്ഷനാണെന്നും കൂട്ടിച്ചേർത്തു.
ബിജെപിക്ക് പഞ്ചായത്ത് അംഗം പോലുമില്ലാത്ത കാലത്ത് പാര്‍ട്ടിക്ക് വേണ്ടി താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിജെപിക്ക് സ്വാധീനമില്ലാത്ത കാലത്ത് കമ്യൂണിസ്റ്റ് കോട്ടകൊത്തളങ്ങളില്‍ താന്‍ പ്രസംഗിച്ചിട്ടുണ്ടെന്നും ശോഭ ചൂണ്ടിക്കാണിച്ചു.
Leave A Comment