ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റായി കെ.എസ്.ഷൈജു
കൊച്ചി : ബിജെപി എറണാകുളം ജില്ലാ പ്രസിഡൻ്റായി കെ.എസ്.ഷൈജുവിനെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നാമനിർദേശം ചെയ്തു. നിലവിൽ ബിജെപി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയാണ് ഷൈജു. എസ്.ജയകൃഷ്ണന്റെ രാജിവച്ചതിനെ തുടർന്നാണ് പുതിയ ജില്ലാ പ്രസിഡന്റിനെ നാമനിർദേശം ചെയ്തത്. കാര്യശേഷിയില്ലായ്മ ചൂണ്ടിക്കാട്ടിയാണ് ജയകൃഷ്ണന്റെ രാജി ചോദിച്ചു വാങ്ങിയത്. ഒക്ടോബർ 20നായിരുന്നു ജയകൃഷ്ണൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് രാജിക്കത്ത് തപാലിൽ അയച്ചത്. ജില്ലാ പ്രസിഡന്റിന്റെ കാലാവധി ഡിസംബറിൽ അവസാനിക്കാനിരിക്കെയായിരുന്നു രാജി. മാസങ്ങളായി ജയകൃഷ്ണൻ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ല. പാർട്ടി ജില്ലാ ഘടകവും നിർജീവമായ അവസ്ഥയിലായിരുന്നു.
Leave A Comment