കോൺഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ഹിന്ദുവിരുദ്ധ പാർട്ടി: കെ. സുരേന്ദ്രൻ
കൊച്ചി: കോൺഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ഹിന്ദുവിരുദ്ധ ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കോൺഗ്രസ് ഹിന്ദുക്കളെ കൂടി ഉൾക്കൊള്ളണമെന്ന എ.കെ. ആന്റണിയുടെ പ്രസ്താവന തികഞ്ഞ കാപട്യമാണെന്നും സുരേന്ദ്രൻ കൊച്ചിയിൽ മാധ്യമങ്ങളോടു പറഞ്ഞു.
ഭരിക്കാൻ അവസരം കിട്ടിയപ്പോഴൊക്കെ ഹിന്ദുക്കൾക്ക് ദോഷമുണ്ടാക്കുന്ന നിലപാടാണ് ആന്റണി സ്വീകരിച്ചിട്ടുള്ളത്. കോൺഗ്രസിനെപ്പോലെ ഭൂരിപക്ഷ സമുദായത്തെ ദ്രോഹിച്ച മറ്റൊരു പാർട്ടിയില്ല.
അരിയിൽ ഷുക്കൂർ വധക്കേസിൽ പി.ജയരാജനെ രക്ഷപ്പെടുത്താൻ പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന അഭിഭാഷകരുടെ വെളിപ്പെടുത്തൽ ലീഗ്-സിപിഎം ബന്ധത്തിന്റെ തെളിവാണ്.
ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടാണ് കേന്ദ്രസർക്കാരിനുള്ളത്. ഹിന്ദുക്കളെയും ക്രൈസ്തവരെയും വംശഹത്യ ചെയ്യാനായിരുന്നു പോപ്പുലർ ഫ്രണ്ട് പദ്ധതിയെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.
Leave A Comment