രാഷ്ട്രീയം

ജ​മാ​അ​ത്തെ​യു​ടെ വ​ക്കീ​ൽ നോ​ട്ടീ​സ് കി​ട്ടി; മാ​പ്പ് പ​റ​യാ​ൻ മ​ന​സി​ല്ല: എ.​കെ. ബാ​ല​ൻ

തി​രു​വ​ന​ന്ത​പു​രം: ജ​മാ​അ​ത്തെ ഇ​സ്ലാ​മി വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം നേ​താ​വ് എ.​കെ. ബാ​ല​ൻ. ജ​മാ​അ​ത്തെ​യു​ടെ വ​ക്കീ​ൽ നോ​ട്ടീ​സ് കി​ട്ടി​യെ​ന്ന് ബാ​ല​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ മാ​പ്പ് പ​റ​യാ​ൻ മ​ന​സി​ല്ലെ​ന്നും ബാ​ല​ൻ വ്യ​ക്ത​മാ​ക്കി. കേ​സും കോ​ട​തി​യും ത​നി​ക്ക് പു​ത്ത​രി​യ​ല്ലെ​ന്നും ബാ​ല​ൻ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ജ​യി​ലി​ൽ പോ​ക​ണം എ​ന്നാ​ണ് വി​ധി​യെ​ങ്കി​ൽ ജ​യി​ലി​ൽ പോ​കു​മെ​ന്നും ത​ന്നെ ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ​നാ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും ബാ​ല​ൻ പ​റ​ഞ്ഞു. മ​ത​നി​ര​പേ​ക്ഷ​ത​യി​ൽ നി​ന്ന് ഒ​രി​ക്ക​ലും വ്യ​തി​ച​ലി​ച്ചി​ട്ടി​ല്ലെ​ന്നും നോ​ട്ടീ​സി​ലെ കാ​ര്യ​ങ്ങ​ൾ എ​ല്ലാം വ​സ്തു​താ വി​രു​ദ്ധ​മാ​ണെ​ന്നും ബാ​ല​ൻ വ്യ​ക്ത​മാ​ക്കി.

"60 വ​ര്‍​ഷ​മാ​യി പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​ണ്. പൊ​തു​ജീ​വി​ത​ത്തി​ൽ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ എ​തി​ർ​ത്തി​ട്ടി​ല്ല. മ​തേ​ത​ര​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ളാ​ണ് ഞാ​ൻ. ജ​മാ​അ​ത്ത് അ​വ​രു​ടെ ന​യം വ്യ​ക്ത​മാ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു നോ​ട്ടീ​സ് അ​യ​ക്കേ​ണ്ടി​യി​രു​ന്ന​ത്. മ​ത രാ​ഷ്ട്ര​വാ​ദം ഉ​യ​ർ​ത്തു​ന്ന ജ​മാ​അ​ത്ത് അ​വ​രു​ടെ ന​യം വ്യ​ക്ത​മാ​ക്ക​ണം.'-​ബാ​ല​ൻ പ​റ​ഞ്ഞു.

മ​ത ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് എ​തി​രാ​യി ഒ​ന്നും ചെ​യ്തി​ട്ടി​ല്ല എ​ന്ന് മാ​ത്ര​മ​ല്ല, ന്യൂ​ന​പ​ക്ഷ സം​ര​ക്ഷ​ണ​ത്തി​ന് വേ​ണ്ടി നി​ല​പാ​ട് എ​ടു​ത്തു​വെ​ന്നും ബാ​ല​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യും മ​ത​നി​ര​പേ​ക്ഷ​ത​യും ഉ​യ​ർ​ത്തി പി​ടി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​കാ​ശ​പ്പെ​ട്ടു.

Leave A Comment